തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻകൂടി ലഭിച്ചതായി മന്ത്രി വീണാ ജോർജ്. 1,48,690 ഡോസ് കോവിഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവിഷീൽഡ് കോഴിക്കോടും 1,28,500 ഡോസ് കോവിഷീൽഡ് തിരുവനന്തപുരത്തുമെത്തി.

ഇതോടൊപ്പം 55,580 കോവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച രണ്ടുലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ എത്തിയിരുന്നു.

സംസ്ഥാനത്ത് 963 വാക്സിനേഷൻ കേന്ദ്രങ്ങളിലായി ബുധനാഴ്ച 1,35,996 പേരാണ് വാക്സിനെടുത്തത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്സിൻ സ്വീകരിച്ചത്.

content highlights: state got 6.34 lakh dose more covid vaccine- health minister