തിരുവനന്തപുരം: ചൊവ്വാഴ്ചമുതൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതിയെന്ന് സർക്കാർ ഉത്തരവ്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും പ്രൈവറ്റ് ഓഫീസുകളിലും പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രമേ പാടുള്ളൂവെന്നാണ് ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

മറ്റുള്ളവർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണം. അവശ്യ സർവീസുകൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കില്ല. സേവന വിഭാഗങ്ങൾ, ലബോറട്ടറി, ഫാർമസികൾ, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഗവൺമെന്റ് പ്രസ്, കൺസ്യൂമർഫെഡ്, മിൽമ, കെപ്‌കോ, മത്സ്യഫെഡ്, ടെലികോം, പോസ്റ്റൽ സർവീസുകൾ, ഐ.ടി. മേഖല, ഇന്റർനെറ്റ് സേവനദാതാക്കൾ, കൂറിയർ സർവീസ്, ആഹാരം-മരുന്ന് വിതരണക്കാർ എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല.

Content Highlight: staff restriction in private office