തിരുവനന്തപുരം: കോവിഡ്-19 പശ്ചാത്തലത്തിൽ നിലവിലെ എസ്.എസ്.എൽ.സി. പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള പരീക്ഷകൾ സൗകര്യപ്രദമായ സ്കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷാകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം 17-ന്‌ വൈകുന്നേരം അഞ്ചു വരെ നീട്ടി.

മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്പോർട്സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽറ്റർ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിലും ഗൾഫ്, ലക്ഷദ്വീപ്, മറ്റ് അടിയന്തരഘട്ടങ്ങളിൽ മറ്റു ജില്ലകൾ എന്നിവിടങ്ങളിൽ പെട്ടുപോയിട്ടുള്ളതുമായ വിദ്യാർഥികൾക്കാണ് ഈ സൗകര്യം.