കാസർകോട്: പോലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി വൈ. അനിൽ കാന്ത് പറഞ്ഞു. കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ കര്യാലയത്തിൽ പരാതി പരിഹാര അദാലത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തി പോലീസിന്റെ ജോലിഭാരം കുറയ്ക്കുന്ന കാര്യമുൾപ്പെടെ പൊതുജനങ്ങളുടെ പരാതികൾക്കും പരിഹാരം കാണുന്നതിന് ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Special training to improve police behavior says dgp