കോട്ടയം: ശബരിമല തീർഥാടകരുടെ എണ്ണം വർധിക്കുന്നതു പരിഗണിച്ച് ദക്ഷിണ റെയിൽവേ കൂടുതൽ പ്രത്യേക ശബരി െട്രയിനുകൾ പ്രഖ്യാപിച്ചു. എല്ലാ െട്രയിനുകളും കോട്ടയംവഴി ഈയാഴ്ച ഓടിത്തുടങ്ങും. റിസർവേഷനും ആരംഭിച്ചു.

കൊല്ലം-ഹൈദരാബാദ് സ്പെഷ്യൽ ഫെയർ (07110) ഡിസംബർ എട്ടിന് കൊല്ലത്തുനിന്ന് പുലർച്ചെ മൂന്നിനു പുറപ്പെട്ട്‌ പിറ്റേന്നു രാവിലെ 10.30-നു ഹൈദരാബാദിൽ എത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വണിയമ്പാടി, കാട്പാടി തിരുത്തണി എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കൊല്ലം-തിരുപ്പതി െട്രയിൻ (07506) ഡിസംബർ ഒൻപതിനു രാവിലെ 6.45-നു പുറപ്പെടും. പിറ്റേന്ന് തിരുപ്പതിയിലെത്തും. കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, വണിയമ്പാട്, കാട്പാടി, ചിറ്റൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

ശബരിമല തീർഥാടകരുടെ സൗകര്യാർഥം ചെന്നൈ-തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (12697/12698), തിരുവനന്തപുരം-നിസാമുദ്ദീൻ വീക്ക്‌ലി എക്സ്പ്രസ് (22653) ട്രെയിനുകൾക്ക് ജനുവരി 21വരെ ചെങ്ങന്നൂരിൽ സ്റ്റോപ്പുണ്ടാവും.