മയ്യഴി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് ഏർപ്പെടുത്തിയ കോവിഡ് നികുതി പിൻവലിച്ചു. ഇതോടെ മാഹിയിൽ കോവിഡിന് മുൻപുള്ള വിലയ്ക്ക് മദ്യം ലഭിക്കും. കേരളത്തിലും മാഹിയിലും ഒരേപോലെ ലഭിക്കുന്ന 154 ഇനം ജനപ്രിയബ്രാൻഡ് മദ്യത്തിന് നൂറുശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരുന്നത്. ഈ ഇനം മദ്യത്തിന് കേരളത്തിലെ അതേ വില്പനവിലയായിരുന്നു നിലവിൽ മാഹിയിലും.

പുതുച്ചേരിസംസ്ഥാനത്ത് 920 ബ്രാ‍ൻഡുകളിലുള്ള മദ്യമാണ് വില്പനയ്ക്കുള്ളത്. കേരളത്തിൽ ലഭിക്കാത്ത ബ്രാൻഡുകൾക്ക് നിലവിലുള്ള മാഹിയിലെ വിലയോടൊപ്പം 30 ശതമാനം കോവിഡ് നികുതിയാണ് ഈടാക്കിയിരുന്നത്. ഈ നികുതിയാണ് പിൻവലിച്ചത്. കോവിഡ് നികുതി ഏർപ്പെടുത്തിയതോടെ മന്ദഗതിയിലായ മാഹിയിലെ മദ്യവ്യാപാരം ഇനി പഴയതുപൊലെയാവും. മാഹിയിൽ ബാറുകൾ ഉൾപ്പെടെ 64-ഓളം മദ്യശാലകളാണുള്ളത്.

Content Highlight: special tax on liquor in Puducherry abolished