കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ 49 പേരെ രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കാന്‍ സോളാര്‍ അന്വേഷണ കമ്മിഷന്‍ തീരുമാനിച്ചു. യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മുന്‍ മന്ത്രി കെ. ബാബു എന്നിവരുള്‍പ്പെടെ 28 പേരെ രണ്ടാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി പുതുതായി വിസ്തരിക്കാനും വ്യാഴാഴ്ച നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ ഉത്തരവായി. വിസ്താരത്തീയതി പിന്നീട് പ്രഖ്യാപിക്കും.

ഉമ്മന്‍ചാണ്ടിക്കു പുറമെ സരിത, ജിക്കുമോന്‍ ജേക്കബ്, സലിം രാജ്, എബ്രഹാം കലമണ്ണില്‍, മല്ലേലില്‍ ശ്രീധരന്‍ നായര്‍, തോമസ് കുരുവിള, ടീം സോളാര്‍ മുന്‍ ജീവനക്കാരി ജിഷ, അനെര്‍ട്ട് ഉദ്യോഗസ്ഥരായ അനീഷ് എസ്. പ്രസാദ്, രാജേഷ് നായര്‍ എന്നിവരിലാരെങ്കിലുമൊരാള്‍, മുടിക്കല്‍ സജാദ്, എഡിജിപി എ. ഹേമചന്ദ്രന്‍, പി.സി. ജോര്‍ജ് എം.എല്‍.എ., സി.എല്‍. ആന്റോ, ഡിവൈഎസ്​പി ബിജോ അലക്‌സാണ്ടര്‍, റിജേഷ്, വനിത സിപിഒ ഷീജ ദാസ്, ഡിവൈഎസ്​പി പ്രസന്നന്‍ നായര്‍, ടി.സി. മാത്യു, ടീം സോളാര്‍ ഡ്രൈവര്‍മാരായ സന്ദീപ്, വിജു കുമാര്‍, മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍ നായര്‍ എന്നിവരെയാണ് വീണ്ടും വിസ്തരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എസ്. വാസുദേവ ശര്‍മ, മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ബാലകൃഷ്ണന്‍, മുന്‍ ഗണ്‍മാന്‍മാര്‍ പ്രദീപ്, രവി, മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍, മുന്‍ ഓഫീസ് അസിസ്റ്റന്റ് കെ. സുനില്‍കുമാര്‍, മുന്‍ എം.എല്‍.എ. ബാബു പ്രസാദ്, കോട്ടയം ഡിസി അംഗം തോമസ് കൊണ്ടോടി, പോലീസ് ആസ്ഥാനത്തെ സൈബര്‍ സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ്, ബി.എസ്.എന്‍.എല്‍. നോഡല്‍ ഓഫീസര്‍, ഡിവൈഎസ്​പിമാരായ മുഹമ്മദ് ഷാഫി, റെജി ജേക്കബ്, ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി പി.ആര്‍. രാമചന്ദ്രന്‍ നായര്‍, ടീം സോളാര്‍ മുന്‍ മാനേജര്‍ ലിജു കെ. നായര്‍, സുരാന വെഞ്ചേഴ്‌സ് പ്രതിനിധികളായ ഹരീഷ്, മുകേഷ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വൈദ്യുതി വകുപ്പ് സെക്രട്ടറി, എം.ഐ. ഷാനവാസ് എം.പി.യുടെ പിഎ ശൈലേഷ് കുമാര്‍, കടുത്തുരുത്തി പഞ്ചായത്ത് സെക്രട്ടറി, നാര്‍ക്കോട്ടിക് സെല്‍ മുന്‍ ഡിവൈഎസ്​പി ജോസഫ്, ഡല്‍ഹിയില്‍ പണം കൈമാറിയ ധീരജ്, കോട്ടയം, ആലപ്പുഴ, വയനാട് കളക്ടര്‍മാര്‍, മുന്‍ ഡി.ജി.പി. ബാലസുബ്രഹ്മണ്യം എന്നിവരെയാണ് പുതുതായി വിസ്തരിക്കുന്നത്.

കമ്മിഷന്‍ അഭിഭാഷകന്റെയും കക്ഷി ചേര്‍ന്നവരുടെയും അഭിപ്രായങ്ങള്‍ മാനിച്ചും ചില കാര്യങ്ങളില്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് കൂടുതല്‍ വ്യക്തത ആവശ്യമുള്ളതിനാലുമാണ് അദ്ദേഹത്തെ വീണ്ടും വിസ്തരിക്കുന്നതെന്ന് ജസ്റ്റിസ് ശിവരാജന്‍ വ്യക്തമാക്കി.