കൊല്ലം : പാമ്പിനെ ഉപയോഗിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ആദ്യമായല്ലെന്ന്‌ പേര്‌ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ഡി.ജി.പി. 1975-ൽ കോഴിക്കോട്ട്‌ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്‌.

മുംബൈയിൽ മൂന്ന്‌ ഭാര്യമാരെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ച്‌ കൊന്ന്‌ സ്വത്തും ഇൻഷുറൻസ്‌ പോളിസി തുകയും തട്ടിയെടുത്ത സംഭവവുണ്ടായിട്ടുണ്ട്‌. നാലാംഭാര്യയെയും ഇത്തരത്തിൽ കൊല്ലാൻ ശ്രമിച്ചതോടെ ഇൻഷുറൻസ്‌ കമ്പനി നേരിട്ട്‌ നടത്തിയ അന്വേഷണത്തിലാണ്‌ പാമ്പിനെ കൈവശംെവച്ച്‌ നടത്തിയ കൊലപാതകങ്ങളെപ്പറ്റി പുറംലോകമറിഞ്ഞത്‌.

ഉത്രയുടെ കൊലപാതകം അതീവ ശ്രദ്ധയോടെ കാണേണ്ട ഒന്നാണ്‌. സാഹചര്യത്തെളിവുകൾ ശക്തമാക്കേണ്ട കേസാണിത്‌. ഉത്രയെ ആദ്യമായി പാമ്പ്‌ കടിച്ച സംഭവം, സൂരജ്‌ രണ്ടുതവണ പാമ്പിനെ വാങ്ങിയത്‌, പാമ്പിനെ ഭാര്യാവീട്ടിൽ എത്തിച്ചത്‌, ആരുമറിയാതെ പാമ്പിനെ സൂക്ഷിച്ചത്‌ എന്നിവ സംബന്ധിച്ച കുറ്റമറ്റ അന്വേഷണം ഉണ്ടാകണം. പാമ്പുകടിയേറ്റ ഉത്ര ഉറക്കത്തിൽനിന്ന്‌ ഉണരുകയോ നിലവിളിക്കുകയോ ചെയ്തിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്‌. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണമെന്ന്‌ അദ്ദേഹം പറഞ്ഞു.

Content highlight: snake used for murder is not first time; But rare