
മൂന്നുവര്‍ഷമായി നിലവിലെ അംഗങ്ങള്‍ക്ക് ഓരോ വര്‍ഷവും ഫോട്ടോയെടുക്കാതെ തന്നെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി നല്‍കുകയായിരുന്നു. പുതിയ കമ്പനി വരുന്നതോടെ സ്മാര്‍ട്ട് കാര്‍ഡും പുതിയതാകും. ഫോട്ടോ എടുക്കുന്ന ജോലികള്‍ ഈയാഴ്ചയോ അടുത്തയാഴ്ചയോ തുടങ്ങും. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഈയാഴ്ചതന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഫോട്ടോയെടുപ്പ് ക്യാമ്പ് നടത്തും.
35 ലക്ഷത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിലവിലുള്ള ചുമതലക്കാര്‍ റിലയന്‍സാണ്. ഐ.സി.ഐ.സി.ഐ. ലൊംബാര്‍ഡാണ് പുതിയ നടത്തിപ്പുകാര്‍. സാമ്പത്തികവര്‍ഷം തീരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ ദിവസങ്ങള്‍കൊണ്ട് 35 ലക്ഷം കുടുംബത്തിലെയും മുഴുവന്‍ അംഗങ്ങളുടെയും ഫോട്ടോയെടുപ്പ് നടത്തി പുതിയ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സൗജന്യചികിത്സ മുടങ്ങാതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇത് ഏതു രീതിയില്‍ വേണമെന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ല.
ബി.പി.എല്‍. വിഭാഗത്തിനും വിവിധ ക്ഷേമനിധി തൊഴിലാളികള്‍ക്കും പൂര്‍ണമായും സൗജന്യമായി പദ്ധതിയില്‍ ചേരാം. ഒരുവര്‍ഷം 30,000 രൂപയുടെ സൗജന്യചികിത്സയാണ് തിരഞ്ഞെടുത്ത സര്‍ക്കാര്‍, സ്വകാര്യ ആസ്പത്രികളില്‍ ലഭിക്കുക. കൂടാതെ ഹൃദ്രോഗം, അര്‍ബുദം, കരള്‍രോഗം തുടങ്ങിയ മാരകരോഗമുള്ളവര്‍ക്ക് 70,000 രൂപയുടെ അധിക ചികിത്സയും സൗജന്യമായി നല്‍കും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഫോട്ടോയെടുക്കണം. റേഷന്‍ കാര്‍ഡ്, നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് എന്നിവയുമായാണ് ഫോട്ടോ ക്യാമ്പിലെത്തേണ്ടത്. എ.പി.എല്‍. വിഭാഗത്തിന് നിശ്ചിത തുക പ്രീമിയം അടച്ചാലേ പദ്ധതിയില്‍ അംഗമാകാനാകൂ. ഈ തുക സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും.
നിയസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഫോട്ടോയെടുപ്പിനെ ബാധിക്കാതിരിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് പ്രത്യേക അനുമതിയും വാങ്ങിയാണ് നടപടികള്‍ക്ക് സംസ്ഥാനത്ത് തുടക്കമിടുന്നത്.