മാനന്തവാടി: എഫ്.സി.സി. സന്ന്യാസിനി സഭയിൽനിന്നു പുറത്താക്കിയതിനെതിരേ സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. ആദ്യം നൽകിയ അപ്പീൽ ഒക്ടോബറിൽ വത്തിക്കാൻ തള്ളിയിരുന്നു.

സഭാനടപടി നിർത്തിവെക്കണമെന്നും തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റർ ലൂസി കളപ്പുര വീണ്ടും അപ്പീൽ നൽകിയത്. സഭാചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ചാണ് സിസ്റ്റർ ലൂസിയെ സന്ന്യാസിസഭയിൽനിന്നു പുറത്താക്കിയത്. സിസ്റ്ററെ അവർ താമസിക്കുന്ന മഠത്തിൽനിന്നു പുറത്താക്കരുതെന്നാവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ മഠത്തിൽനിന്ന് സിസ്റ്റർക്ക് ഇറങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നാണ്‌ നിഗമനം.

content highlights; Sister lucy kalappura's second appeal rejected by Vatican