sister abhaya
സിസ്റ്റർ അഭയ

കൊച്ചി: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ. കോടതി ശിക്ഷിച്ച ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ ജാമ്യഹർജികൾ മധ്യവേനൽ അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആർ. അനിതയുമടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷകൾ പരിഗണിച്ചത്.

തിരുവനന്തപുരം സി.ബി.ഐ. കോടതി ഡിസംബർ 23-നാണ് ഫാ. തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ അപ്പീലും കോടതിയുടെ പരിഗണനയിലുണ്ട്.

content highlights: sister abhaya murder case: bail pleas postponed