കൊച്ചി: ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ ചോദ്യം ചെയ്ത അനന്യയെ ആശുപത്രി അധികൃതർ മർദിച്ചതായി അനന്യയുടെ അച്ഛൻ അലക്‌സാണ്ടർ. ലക്ഷങ്ങൾ മുടക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ഒരു പരിഗണനയും ലഭിച്ചില്ല. രണ്ട് മരുന്ന് മാത്രം നൽകി പറഞ്ഞയച്ചു. ഇത് ചോദ്യം ചെയ്തതോടെ രണ്ടുപേർ മർദിച്ചെന്നും അലക്‌സാണ്ടർ ആരോപിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം ഒരു കൈയിൽത്തന്നെ ആറ്‌ ട്യൂബുകളുമായാണ് ചികിത്സ നടത്തിയത്.

ആരോപണങ്ങൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ട്രാൻസ്‌ജെൻഡർമാർ പ്രതിഷേധിച്ചു

കൊച്ചി: അനന്യക്ക്‌ നീതി ആവശ്യപ്പെട്ട് ട്രാൻസ്‌ജെൻഡർമാർ റിനൈ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരേ നടപടിയെടുക്കണമെന്നും അനന്യയുടെ മെഡിക്കൽ രേഖകൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോസ്റ്റ്‌േമാർട്ടം കഴിഞ്ഞ് ചികിത്സാ പിഴവ് ഇല്ലെന്ന് ഉറപ്പാക്കുന്നതുവരെ റിനൈ മെഡി സി റ്റിയിലെ ലിംഗമാറ്റ ശസ്ത്രക്രിയ മാറ്റിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തു.