കൊച്ചി: നടൻ ഷെയ്ൻ നിഗമും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ചർച്ചയുടെ കാര്യത്തിൽ തീരുമാനമായില്ല. ഷെയ്ൻ മൂലമുണ്ടായ നഷ്ടംനികത്താതെ ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണ് നിർമാതാക്കളുടെ നിലപാട്. താരസംഘടനയായ ’അമ്മ’യും സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ’ഫെഫ്ക’യും ചർച്ചയുടെ കാര്യത്തിൽ പുതിയ നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രശ്‌നപരിഹാരം വൈകുമെന്നാണ് സൂചന.
നിർമാതാക്കളെ വിഷമിപ്പിച്ച പരാമർശം നടത്തിയതിന് കഴിഞ്ഞദിവസം ഷെയ്ൻ മാപ്പുപറഞ്ഞിരുന്നു. മാപ്പുപറഞ്ഞതുകൊണ്ടുമാത്രം എല്ലാപ്രശ്‌നങ്ങളും അവസാനിക്കുന്നില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നത്. ഷെയ്‌നിന്റെ നിസ്സഹകരണംമൂലം മുടങ്ങിയ രണ്ടുചിത്രങ്ങളിലൂടെ ഏഴുകോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അതുനികത്താനുള്ള ശ്രമമാണ് ആദ്യം ഉണ്ടാകേണ്ടതെന്നും നിർമാതാക്കൾ പറയുന്നു.
Content Highlights: shane nigam controversy; discussion matter not yet decided