: * കൈകൾകൊണ്ട് മൂക്ക്, വായ, കണ്ണ് തൊടരുത്.

* ക്ലാസ്‌മുറിക്ക് പുറത്തോ സ്കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത്.

* അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടണം.

* പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ കൈമാറരുത്.

* ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

* പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ കുട്ടികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ക്ലാസുകളിൽ വരാൻ പാടില്ല. ഇക്കാര്യത്തിൽ രക്ഷകർത്താക്കളുമായി അധ്യാപകർ ആശയവിനിമയം നടത്തണം.

* കുട്ടികൾ കുടിവെള്ളം പ്രത്യേകം കുപ്പിയിൽ കൊണ്ടുവരണം. കുടിവെള്ളം, ഭക്ഷണപദാർഥങ്ങൾ എന്നിവ പരസ്പരം കൈമാറരുത്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുപകരം രണ്ടു മീറ്റർ അകലം പാലിച്ചാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നതെന്ന് അധ്യാപകർ ഉറപ്പാക്കണം. ഭക്ഷണസമയത്ത് സംസാരിക്കരുത്. കൈകഴുകുന്ന സ്ഥലത്ത് കൂട്ടംകൂടരുത്.

* വീട്ടിലെത്തിയ ഉടൻ മുഖാവരണവും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിനുശേഷമേ മറ്റുള്ളവരുമായി ഇടപഴകാവൂ.

* സംശയങ്ങൾക്ക് 1056, 0471-2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.