തിരുവനന്തപുരം: പാലക്കാട്ടെ ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുപിന്നിൽ പരിശീലനംലഭിച്ച എസ്.ഡി.പി.ഐ. തീവ്രവാദികളാണെന്നും ഇതുൾപ്പെടെ അവർ പ്രതികളായ കേസുകൾ എൻ.ഐ.എ.യ്ക്ക് കൈമാറണമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഗവർണറെ സന്ദർശിച്ച് ആവശ്യപ്പെട്ടു.

‘‘10 ദിവസത്തിനിടെ രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെയാണ് എസ്.ഡി.പി.ഐ. കൊന്നത്. ആരെയും അറസ്റ്റുചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. കേരളത്തെ കലാപഭൂമിയാക്കാനുള്ള എസ്‌.ഡി.പി.ഐ.യുടെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം’’ -സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ.യുടെ പേരുപറയാൻപോലും പോലീസ് തയ്യാറായില്ല. എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ ഉൾപ്പെടെ 10 പേരെ സമീപകാലത്ത് എസ്.ഡി.പി.ഐ. കൊലപ്പെടുത്തിയിട്ടും സർക്കാർ നടപടിയെടുത്തില്ല.

സംഭവത്തിൽ ഇടപെടാമെന്ന് ഗവർണർ ഉറപ്പുനൽകിയിട്ടുണ്ടെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.

Content Highlights: sanjith murder case should be handed over to nia says k surendran