തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഇടത്, വലത് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം കനക്കവേ 70 ശതമാനം ശമ്പളം തിങ്കളാഴ്ച നൽകിയേക്കും. സർക്കാർ സഹായമായ 25 കോടിക്കുപുറമേ ദിവസവരുമാനത്തിൽനിന്നു മിച്ചംപിടിച്ച 25 കോടികൂടി ചേർത്താണ് നവംബറിലെ മുക്കാൽഭാഗം ശമ്പളം നൽകുന്നത്.
പ്രതിമാസ സർക്കാർസഹായമായ 20 കോടിക്കുപുറമേ മുൻമാസത്തെ അഞ്ചുകോടി രൂപകൂടി സർക്കാർ അനുവദിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുള്ള വിഹിതം മൂന്നുദിവസം മാറ്റിവെച്ചതോടെ 10 കോടി മിച്ചംപിടിക്കാനായി. കഴിഞ്ഞ 25-നു ശേഷമുള്ള ദിവസവരുമാനത്തിൽനിന്നാണ് 15 കോടി കണ്ടെത്തിയത്. 80 കോടി രൂപയാണ് മൊത്തം ശമ്പളവിതരണത്തിനു വേണ്ടത്.
Content Highlights: KSRTC Salary today