ചെങ്ങന്നൂർ: എം.എൽ.എ. ആയി സജി ചെറിയാൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഒൻപത് മണിക്ക് നിയമസഭയിൽ സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ സജിയോടൊപ്പം കുടുംബവും തിരുവനന്തപുരത്തുണ്ട്.

ഞായറാഴ്ച വൈകീട്ട് മുതിർന്ന സി.പി.എം.നേതാവും ഭരണപരിഷ്കാരകമ്മിഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദനെ വീട്ടിൽ സന്ദർശിച്ചു.