തിരുവനന്തപുരം: ശബരിമല ഉത്രം മഹോത്സവത്തിന് വെള്ളിയാഴ്ച രാവിലെ 7.15-നും എട്ടിനുമിടയിൽ കൊടിയേറും.

തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. വ്യാഴാഴ്ച പ്രാസാദ ശുദ്ധിക്രിയകളും കൊടിയേറ്റിനുശേഷം ബിംബ ശുദ്ധിക്രിയകളും നടക്കും.

ഉത്സവദിവസങ്ങളിൽ മുളപൂജ, ഉത്സവബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളത്ത് എന്നിവയും നടക്കും. 28-ന് കൊടിയിറക്കം. തുടർന്ന് പൂജകൾക്കുശേഷം നടയടയ്ക്കും.

content highlights: sabarimala uthram ulsavam