ശബരിമല: മീനമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിച്ചു. മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല.

തിങ്കളാഴ്ച പുലർച്ചെ മുതൽ സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു. വെർച്വൽ ക്യൂ വഴി ദിവസം 10,000 പേർക്ക് വീതമാണ് ദർശനത്തിന് അനുമതി. 19-നാണ് കൊടിയേറ്റ്. 27-ന് പള്ളിവേട്ടയും 28-ന് രാവിലെ പമ്പയിൽ ആറാട്ടും നടക്കും. ആറാട്ടുഘോഷയാത്ര തിരികെ സന്നിധാനത്ത് എത്തിയശേഷം ഉത്സവം കൊടിയിറങ്ങും. രാത്രി 8.50-ന് ഹരിവരാസനം പാടി നടയടയ്ക്കും.

content highlights: sabarimala temple opened