തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിലും പൗരത്വനിയമ ഭേദഗതിക്കെതിരേയും നടന്ന പ്രതിഷേധങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നത് 1318 കേസുകൾ.

ശബരിമല പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 1007 കേസുകളിൽ 4163 പേർ അറസ്റ്റിലായിരുന്നു. ഇതിൽ മിക്കവരും തൊട്ടടുത്ത ദിവസങ്ങളിൽ ജാമ്യം നേടി. പൗരത്വനിയമഭേദഗതിക്കെതിരേ നടന്ന പ്രക്ഷോഭങ്ങളിൽ 311 കേസുകളിൽ 1809 പേർ അറസ്റ്റിലായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ഒപ്പം നിരോധനം ലംഘിച്ച് പ്രതിഷേധങ്ങൾ നടത്തിയതിനും അറസ്റ്റുകൾ തുടരുകയായിരുന്നു.