പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ശബരില നട ശനിയാഴ്ച വൈകീട്ട് തുറക്കും. മുൻവർഷത്തെ കലാപാന്തരീക്ഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശബരിമല. സുപ്രീംകോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെയും മറ്റു സംഘടനകളുടെയും പ്രതികരണങ്ങളിൽ അവ്യക്തതയാണ് തെളിഞ്ഞതെങ്കിലും കോടതി തീരുമാനം ആശ്വാസകരമെന്നാണ് വിശ്വാസിസമൂഹം വിലയിരുത്തുന്നത്. 2018 സെപ്റ്റംബർ 28-ലെ യുവതീപ്രവേശ വിധിക്ക് സ്റ്റേ ഇല്ലാത്തത് സംഘർഷാന്തരീക്ഷമുണ്ടാകുമോയെന്ന ആശങ്കയും ഉയർത്തുന്നു.

ശബരിമലയിലേക്കെത്തുമെന്ന തൃപ്തി ദേശായി ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപനത്തിനെതിരേ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ദർശനത്തിന് യുവതികളെത്തിയാൽ സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും സമീപനമെന്തായിരിക്കുമെന്നത് നിർണായകമാകും. കഴിഞ്ഞ മണ്ഡലകാലത്തെ വരുമാനനഷ്ടം ആവർത്തിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡും താത്പര്യപ്പെടുന്നില്ല.

Content Highlights: sabarimala nada will open on saturday