കൊച്ചി: ശബരിമല നിരീക്ഷക സമിതി റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. റിപ്പോർട്ടിന് രൂപം നൽകുന്നതിനുള്ള യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്നു.

ശബരിമലയിലെ സ്ഥിതി പൊതുവേ തൃപ്തികരമെന്നാണ് സമിതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരുൾപ്പെട്ട സമിതി ശബരിമലയിലെത്തി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

Content Highlights:Sabarimala Monitoring Committee, report sumbit monday,highcourt