തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണവിഷയമാകുന്ന ശബരിമല യുവതീപ്രവേശം തിരുവിതാംകൂർ ദേവസ്വംബോർഡും ചർച്ചചെയ്യും. പുനഃപരിശോധനാഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീംകോടതി നിലപാട് ആരാഞ്ഞാൽ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ചചെയ്ത് തീരുമാനം കോടതിയെ അറിയിക്കാനാണ് ബോർഡിന്റെ തീരുമാനം.

ശബരിമല കേസ് കോടതി പരിഗണിക്കുമ്പോഴും വിധി വരുമ്പോഴും എല്ലാവരുമായി ചർച്ചചെയ്ത് സുവ്യക്തമായ തീരുമാനമെടുക്കുമെന്ന് സർക്കാരും ഇടതുനേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. ‘കോടതി അഭിപ്രായം ചോദിക്കുമ്പോൾ ബോർഡ് ചർച്ചചെയ്ത് വ്യക്തമായ തീരുമാനമെടുക്കും. വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല’.- പ്രസിഡന്റ് എൻ. വാസു പറഞ്ഞു.

Content Highlights: Sabarimala