പഴനി: കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിൽ ചലച്ചിത്രനടൻ ഉൾപ്പെടെ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം സ്വദേശിയും നടനും നർത്തകനുമായ നകുൽ തമ്പി, ചാവടിമുക്ക് സ്വദേശി ആർ.കെ.ആദിത്യ(24) എന്നിവർക്കാണ് തലയിൽ പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.

തിരുവനന്തപുരത്തുനിന്ന്‌ രണ്ടു കാറുകളിൽ കൊടൈക്കനാലിൽ എത്തിയ ഇവർ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഒരു കാറിൽ നകുലും ആദിത്യയും മറ്റൊരു കാറിൽ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവർ സഞ്ചരിച്ച കാർ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും ഇപ്പോൾ ഐ.സി.യു.വിലാണ്. റിയാലിറ്റി നൃത്തപരിപാടിയിലൂടെ പ്രശസ്തനായ നകുൽ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Content Highlights: road accident in palani, actor nakul thampi injured