ഗുരുവായൂർ: ക്ഷേത്രത്തിൽ ബിംബശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാൽ വ്യാഴവും വെള്ളിയും ദർശനത്തിന് രണ്ടര മണിക്കൂർ നിയന്ത്രണമുണ്ടാകും.

വ്യാഴാഴ്ച വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒമ്പതുവരെയും വെള്ളിയാഴ്ച രാവിലെ ശീവേലിക്ക് ശേഷം ഒമ്പതരവരെയും ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല.

പുറമെ നിന്ന് ദർശനം നടത്താം. വെള്ളിയാഴ്ച രാത്രി ശ്രീഭൂതബലിയുള്ളതിനാൽ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്ന എട്ടരവരെ നാലമ്പലത്തിലേക്ക് പ്രവേശനം ഉണ്ടാകില്ല.

content highlights: restriction for darshan in guruvayoor temple