തിരുവനന്തപുരം: സിനിമാ മേഖലയിൽ ഉൾപ്പെടെ ബഹുമാന്യരായ പലരും മയക്കുമരുന്നിന്റെ ഭാഗമാണെന്നാണ് ഓരോ കേസുകളിൽനിന്ന് മനസ്സിലാകുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. എക്‌സൈസിലും മറ്റുവകുപ്പുകളിലും ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥർ മയക്കുമരുന്ന് ലോബിക്ക് സഹായം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവരെ മാറ്റിനിർത്തിയാണ് അന്വേഷണം നടത്തുന്നത്. ഹൈസ്കൂൾ തലത്തിലുള്ള കുട്ടികൾവരെ മയക്കുമരുന്നിന്റെ ഭാഗമായി മാറ്റപ്പെടുകയാണ്.

രാഷ്ട്രീയം നിരോധിച്ച കലാലയങ്ങളിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലാണ്. കിലോയ്ക്ക് അഞ്ചരക്കോടി രൂപവരെ വിലയുള്ള എം.ഡി.എം.എ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടു വിമുക്തി കേന്ദ്രങ്ങൾകൂടി തുടങ്ങുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Content Highlights: Repected people are mostly part of drugs says minister m v govindan