തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് യോഗ്യത വർധിപ്പിക്കാൻ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അയച്ച ഫയലിൽ ഒപ്പുെവച്ചതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ്യതയിൽ ഇളവ് വരുത്തുകയാണെങ്കിലാണ് അതിൽ കൂടുതൽ പരിശോധനകൾ വേണ്ടിവരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ നിലവിലുള്ള യോഗ്യത വർധിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിന്റെ രാജി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.