കണ്ണൂർ: വീട്ടിൽ പുസ്തകവില്പനയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ വില്ലേജ് ഓഫീസർക്കെതിരേ കേസ്. പുഴാതി വില്ലേജോഫീസർ രഞ്ജിത് ലക്ഷ്മണന്‌ (36) എതിരേയാണ് കണ്ണൂർ വനിതാ പോലീസ് എസ്.ഐ. കേസെടുത്തത്.

തിങ്കളാഴ്ച വൈകുന്നേരം പള്ളിക്കുന്ന് പന്നേൻപാറയ്ക്ക് സമീപമുള്ള വീട്ടിൽവെച്ച് യുവതിയെ മുറിക്കുള്ളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. വില്ലേജ്‌ ഓഫീസറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: Rape case against Village officer in Kannur