തിരുവനന്തപുരം: കേരളം ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസ് ആണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമ്പദ്വ്യവസ്ഥയുടെയും തൊഴില്‍ സൃഷ്ടിക്കലിന്റെയും ഭാവി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ടെക്‌നോസിറ്റി പദ്ധതിയില്‍ ആദ്യ സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു. വിവരസാങ്കേതിക രംഗത്തുള്‍പ്പെടെ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുന്നതായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ വ്യാപനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ വ്യത്യാസമില്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമാണ് 20 ലക്ഷം പേര്‍ക്കുള്ള സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി. താഴെത്തട്ടിലുള്ളവര്‍ക്കും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാനും ഉപയോഗിക്കാനുമാകും.
വിവരസാങ്കേതികവിദ്യയില്‍ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളര്‍ച്ചനേടുന്നത് കേരളമാണ്. ഐ.ടി., ഐ.ടി. അനുബന്ധ കയറ്റുമതിയില്‍ എട്ടാം സ്ഥാനമുണ്ട്. വിവരസാങ്കേതിക മേഖലയില്‍ ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ഈ സംഖ്യ വര്‍ധിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ആതിഥ്യമര്യാദയുടെ മാതൃക
ആതിഥ്യമര്യാദയുടെ കാര്യത്തില്‍ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ആരോഗ്യമേഖലയിലും കേരളം അതിന്റെതായ വ്യക്തിത്വമുണ്ടാക്കി. വിവരസാങ്കേതികവിദ്യ, വിനോദ സഞ്ചാരം, ആരോഗ്യം എന്നീ രംഗങ്ങളില്‍ കേരളത്തിന് വ്യക്തമായ ആധിപത്യം പുലര്‍ത്താനാകും. ഈ മേഖലകളിലാണ് കേരളത്തിലെ മിടുക്കരായ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുള്ളത്.
കേരളം പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമാണ്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ഇതുമാത്രം പോരാ. കഠിനാധ്വാനവും ആസൂത്രണവും കൂടിവേണം. നഴ്‌സുമാരുടെ കാര്യത്തിലും ഈ സംസ്ഥാനം പ്രശസ്തമാണ് -രാഷ്ട്രപതി പറഞ്ഞു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ സാമ്പത്തിക ഭൂപടത്തില്‍ കേരളീയര്‍ക്കുള്ള പങ്കിനെയും രാഷ്ട്രപതി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഒരഭിഭാഷകനാകാനുള്ള തന്റെ പ്രയത്‌നത്തില്‍ മലയാളികളായ സഹപ്രവര്‍ത്തകരുടെ പങ്കിനെ അദ്ദേഹം ഓര്‍മിച്ചു.
അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചു. കൊല്ലങ്ങള്‍ക്കുമുമ്പ് അവിടെ അധ്യാപകരായി എത്തിയ ഇന്ത്യക്കാരെപ്പറ്റി അവിടത്തുകാര്‍ പറഞ്ഞു. അവരില്‍ പലരും മലയാളികളായിരുന്നുവെന്ന് അറിഞ്ഞത് സന്തോഷം നല്‍കുന്നു -രാംനാഥ് കോവിന്ദ് പറഞ്ഞു.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. സമ്പത്ത് എം.പി., സി. ദിവാകരന്‍ എം.എല്‍.എ., ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം എന്നിവര്‍ സംസാരിച്ചു. ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. ഋഷികേശ് നായര്‍ മെമന്റൊ സമ്മാനിച്ചു.