തിരുവനന്തപുരം: ചൊവ്വാഴ്ചവരെ സംസ്ഥാനത്തെ മിക്കജില്ലകളിലും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്. ശനിയാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മറ്റുജില്ലകളിലെല്ലാം മഞ്ഞജാഗ്രതയുണ്ട്. ചൊവ്വാഴ്ചയും മിക്ക ജില്ലകളിലും മഴ തുടരും. ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം.

content highlights: rain will continue till tuesday