പാലക്കാട്: റെയില്‍വേ സ്വകാര്യവത്കരണനീക്കം ശക്തമാക്കിയതിനു പിന്നാലെ ജീവനക്കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്നു. മുഴുവന്‍പേരുടെയും ക്ഷാമബത്ത മരവിപ്പിച്ചു. 43,600 രൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ജീവനക്കാരുടെ രാത്രിബത്ത ഒഴിവാക്കുകയും ചെയ്തു.

2020 ജനുവരി ഒന്നുമുതല്‍ റെയില്‍വേ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കേണ്ടതാണ്. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021 ജൂലായ് വരെയുള്ള ക്ഷാമബത്ത മരവിപ്പിച്ചിരിക്കയാണ്.

രാത്രിബത്ത ഒഴിവാക്കുമ്പോള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവ് വരും. സ്റ്റേഷന്‍മാസ്റ്റര്‍മാര്‍, ലോക്കോ പൈലറ്റ്മാര്‍, ഓപ്പറേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് മാസത്തില്‍ എട്ടുമുതല്‍ 10വരെ ദിവസങ്ങളില്‍ രാത്രിയിലാണ് ജോലി. ഈ ദിവസങ്ങളിലെ ബത്ത നഷ്ടമാകും.

content highlights: railway freezes da of employees