കൊച്ചി: ബി.പി.സി.എൽ. സ്വകാര്യവത്കരണത്തിനെതിരായ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ... പ്രധാനമന്ത്രിക്കെതിരേ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ നിന്ന്:
‘‘ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കടന്നുവന്നപ്പോൾ അവർക്ക് രാജ്യത്തെ അടിയറവെക്കാൻ സഹായിച്ചത് ഇവിടെ തന്നെയുണ്ടായിരുന്ന നാട്ടുരാജാക്കൻമാരായിരുന്നു. ഇന്ന് രാജ്യത്തെ കോർപ്പറേറ്റ് ഭീമൻമാർക്ക് അടിയറവെക്കുമ്പോൾ അന്നത്തെ നാട്ടുരാജാവിന്റെ പേര് മാറുന്നു... അത് നരേന്ദ്ര മോദി എന്നാകുന്നു...’’
‘‘വിമാനത്താവളം നടത്തി കാര്യമായ പരിചയമില്ലാത്ത അദാനിക്ക് ഒന്നിനു പിറകേ ഒന്നായി വിമാനത്താവളങ്ങളുടെ നടത്തിപ്പ് കിട്ടുന്നു... രാജ്യത്തെ തുറമുഖങ്ങളുടെ നടത്തിപ്പ് കിട്ടുന്നു... ഇതിനൊക്കെയുള്ള യോഗ്യത എന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ... അദാനി മോദിയുടെ സുഹൃത്താണ്...’’
‘‘മോദി ഓരോ തവണയും ടി.വി. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്റെ യജമാനൻമാർക്കു വേണ്ടിയാണ്. എപ്പോഴെല്ലാം മോദി ടി.വി. സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടുവോ, അപ്പോഴെല്ലാം അദ്ദേഹം യജമാനൻമാർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. യജമാനൻമാരില്ലാതെ മോദിയില്ല...’’
Content Highlights: Modi supporting corporates alleges Rahul