കൊണ്ടോട്ടി: രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം.പി. കേരളത്തിലെത്തി. തിങ്കളാഴ്‌ച രാവിലെ എട്ടരയോടെ ഇൻഡിഗോ വിമാനത്തിലാണ് രാഹുൽ ഗാന്ധി കരിപ്പൂരിലെത്തിയത്.

പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.കെ. രാഘവൻ എം.പി., എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി, യു.ഡി.എഫ്. മലപ്പുറം ജില്ലാ കൺവീനർ പി.ടി. അജയ്‌ മോഹൻ, കെ.പി.സി.സി. ജനറൽസെക്രട്ടറി വി.എസ്. ജോയി, കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവർചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആഭ്യന്തര ടെർമിനലിലൂടെ പുറത്തേക്കുവന്ന രാഹുൽ ഗാന്ധി വയനാട്ടിലേക്കു പോയി. ചൊവ്വാഴ്‌ച മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.