കോന്നി: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മരുന്ന് പരിശോധനാ ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-ൽ എറണാകുളത്തും 2009-ൽ തൃശ്ശൂരും മരുന്ന് പരിശോധനാ ലബോറട്ടറി ആരംഭിച്ചു. തിരുവനന്തപുരത്ത് നേരത്തെതന്നെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് കോന്നിയിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കോന്നിയിലെ ലാബ് പ്രവർത്തനം തുടങ്ങിയതോടെ സംസ്ഥാനത്തെ പ്രതിവർഷ മരുന്ന് പരിശോധന 15000 ആയെന്ന് മന്ത്രി പറഞ്ഞു.

Content Highlights: Quality of medicines will be assured says chief minister