തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തിനിടെ ഏപ്രില്‍ പത്തിന് നടന്ന വെടിക്കെട്ടപകടത്തില്‍ ദുരന്തത്തിനിടയായവര്‍ക്ക് കൂടതല്‍ സഹായം എത്തിക്കുന്നതിനായി ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ അക്കൗണ്ട് തുറന്നു.
സംഭാവനകള്‍ പണമായും ചെക്ക്/ഡി.ഡി. ആയും സ്വീകരിക്കും. തിരുവനന്തപുരം ജില്ലാ ട്രഷറിയിലെ 799011400000012 നമ്പര്‍ സ്‌പെഷല്‍ ട്രഷറി സേവിങ് ബാങ്ക് (എസ്.ടി.എസ്.ബി.) അക്കൗണ്ടിലേക്ക് നേരിട്ടും സംഭാവന നല്‍കാം.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പുറ്റിങ്ങല്‍ ക്ഷേത്ര വെടിക്കെട്ട് ദുരന്ത ദുരിതാശ്വാസ നിധി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 വിലാസത്തിലാണ് ചെക്ക്/ഡി.ഡി. അയയ്‌ക്കേണ്ടത്.