തിരുവനന്തപുരം: ബുധനാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചതായി ബസ്സുടമ സംയുക്തസമരസമിതി അറിയിച്ചു. സമരത്തിൽനിന്ന് പിന്മാറണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭ്യർഥിച്ചതിനെത്തുടർന്നാണിത്. സമരസമിതി ഉന്നയിച്ച വിവിധ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ചാർജ് വർധിപ്പിക്കണമെന്നാണ് ബസ്സുടമകളുടെ പ്രധാന ആവശ്യം. ഇതിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയാണ്. കൊറോണ ഭീഷണി നേരിടുന്ന സമയത്ത് സർക്കാർ നടപടികളുമായി ബസ്സുടമകൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
content highlights: private bus strike postponed