തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കൊച്ചിയിലും തൃശ്ശൂരിലുമായി രണ്ടു പരിപാടികളിൽ പങ്കെടുക്കും. ഈമാസം രണ്ടാംവട്ടമാണ് മോദി കേരളത്തിലെത്തുന്നത്.

കൊച്ചി നാവിക വിമാനത്താവളത്തിൽ 1.55-ന്‌ പ്രധാനമന്ത്രി എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടന്ന് റോഡുമാർഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്‌പാൻഷൻ കോംപ്ലക്‌സിന്റെ സമർപ്പണത്തിനെത്തും. 2.35 മുതൽ 3.15 വരെയാണ് ഇവിടത്തെ ചടങ്ങിൽ പ്രധാനമന്ത്രി സംബന്ധിക്കുക.

വീണ്ടും രാജഗിരി കോളേജ് മൈതാനത്തെത്തി ഹെലികോപ്റ്ററിൽ തൃശ്ശൂരിലേക്ക് പോകും. യുവമോർച്ചാ സമ്മേളനത്തിൽ മോദി പങ്കെടുക്കും. 4.15 മുതൽ അഞ്ചുവരെ അദ്ദേഹം തൃശ്ശൂരിലുണ്ടാവും. 5.50-ന്‌ കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് മടങ്ങും.

പ്രധാനമന്ത്രിയെ ബി.ജെ.പി. നേതാക്കൾ കാണുമെങ്കിലും രാഷ്ട്രീയചർച്ചകൾക്ക്‌ സാധ്യതയില്ല.

content highlights: Prime Minister Narendra Modi 's  Kerala visit