തിരുവനന്തപുരം: പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഏകീകൃതരീതി കൊണ്ടുവരുന്നതിന് നിയമനിര്‍മാണം വേണമെന്ന ശുപാര്‍ശയ്ക്ക് അന്തിമരൂപമാകുന്നു. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പ്രീപ്രൈമറി ക്ലാസ് തുടങ്ങണം, പ്രീപ്രൈമറി അധ്യാപകരുടെ ശമ്പളം സ്‌കെയില്‍ അടിസ്ഥാനമാക്കി പരിഷ്‌കരിക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഈ മേഖലയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി താമസിയാതെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
നിലവില്‍ 2012 വരെ തുടങ്ങിയ പ്രീപ്രൈമറി ക്ലാസുകളിലെ അധ്യാപകര്‍ക്കേ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുള്ളൂ. ആദ്യകാലത്ത് വളരെ തുച്ഛമായിരുന്ന ശമ്പളം ഹൈക്കോടതി ഇടപെട്ട് കുറഞ്ഞത് 5000 രൂപയാക്കുകയായിരുന്നു. 9500 രൂപയാണ് ഇപ്പോള്‍ ശമ്പളം. ആയയ്ക്ക് 6500 രൂപയും.
2012-നുശേഷം തുടങ്ങിയ പ്രീപ്രൈമറിയിലെ അധ്യാപകര്‍ക്ക് അതത് സ്‌കൂളിലെ പി.ടി.എ.യാണ് ശമ്പളം നല്‍കുന്നത്. വളരെ ചെറിയ തുകയാണ് പലയിടത്തും നല്‍കുന്നത്. ഇവ ഒരു ശമ്പളസ്‌കെയിലിന്റെ അടിസ്ഥാനത്തില്‍ ഏകീകരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
പ്രീപ്രൈമറിയില്‍ ഏകീകൃത പാഠ്യപദ്ധതിക്ക് എസ്.സി.ഇ.ആര്‍.ടി. രൂപംനല്‍കിയിരുന്നു. അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഏതാനും സ്‌കൂളുകളേ ഇത് പിന്തുടരുന്നുള്ളൂ. എല്ലാ സ്‌കൂളിലും ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കണമെന്നും അധ്യാപകയോഗ്യത സംബന്ധിച്ച നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ശുപാര്‍ശയുണ്ട്. പ്ലസ്ടുവും സര്‍ക്കാര്‍ അംഗീകരിച്ച പി.പി.ടി.ടി.ഐ. കോഴ്‌സുമാണ് യോഗ്യത.
വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ പ്രീപ്രൈമറിയും സാമൂഹികക്ഷേമവകുപ്പിന്റെ കീഴില്‍ അങ്കണവാടികളും ശിശുക്ഷേമസമിതിയുടെയും പട്ടികജാതിക്ഷേമവകുപ്പിന്റെയും കീഴില്‍ സമാനസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഏകീകൃതസംവിധാനം വേണം.
പി.വി. കുഞ്ഞുരാമന്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി ഈ മേഖലയിലുള്ളവരെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകളുടെയും ശേഖരിച്ച വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് ശുപാര്‍ശകള്‍ രൂപവത്കരിക്കുന്നത്. ജൂലായില്‍ത്തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീപ്രൈമറിമുതല്‍ത്തന്നെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വ്യാപകമായി പ്രീപ്രൈമറി ക്ലാസുകള്‍ നടത്തി കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. ഈ മേഖലയിലെ അമിതമായ ഫീസും ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസവുമാണ് പ്രീപ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്.