കൊച്ചി: കുട്ടികൾക്കെതിരായ അതിക്രമങ്ങളിലെടുത്ത പോക്‌സോ കേസുകളിൽ 67 ശതമാനത്തിലും പ്രതികൾ കുട്ടികൾക്ക് നേരിട്ടറിയാവുന്നവരെന്നു പഠനം. 2,093 പോക്‌സോ കേസുകൾ ആധാരമാക്കി ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. 2016 ജനുവരി മുതൽ 2017 ജനുവരി വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളാണ് പഠനവിധേയമാക്കിയത്.
കേസുകളിൽനിന്നു കണ്ടെത്തിയത് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് വീടുകളിൽതന്നെയാണെന്നാണ്. ലൈംഗിക കുറ്റകൃത്യങ്ങൾക്കു വഴിവെക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു.
കേസുകളിൽ പ്രതികളായവർ
* അയൽക്കാർ 646 പേർ (26%)
* കുടുംബാംഗങ്ങൾ 197 (8%)
* ബന്ധുക്കൾ 164 (7%)
* വാൻ, ബസ്, ഓട്ടോഡ്രൈവർമാർ 62 (2%)
* കമിതാക്കൾ 56 (2%)
* സുഹൃത്തുക്കൾ 289 (12%)
* അദ്ധ്യാപകർ 68 (3%)
* പരിചയക്കാർ 181 (7%)
Content Highlight: Poxo case: 67% of the accused people are known to the victims