കാസർകോട്: ഡി.സി.സി. ജനറൽ സെക്രട്ടറി ധന്യാ സുരേഷിനെതിരേ വാട്‌സാപ്പ് ഗ്രൂപ്പിൽ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.

ജില്ലയിലെ വനിതാസ്ഥാനാർഥിത്വം സംബന്ധിച്ച് ധന്യാ സുരേഷ് പ്രതികരിച്ച വാർത്തയെ പരാമർശിച്ചാണ് സുകുമാരൻ കെ.പി.സി.സി. സെക്രട്ടറി അഡ്മിനായ ഗ്രൂപ്പിൽ അശ്ലീല പരാമർശം നടത്തിയത്. പരാമർശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം ധന്യാ സുരേഷ് കെ.പി.സി.സി. പ്രസിഡന്റിനും മുതിർന്ന നേതാക്കൾക്കും പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.