1. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പോലീസ് ആവശ്യപ്പെടണം (പ്രത്യേകിച്ച് മദ്യപിച്ച് എന്ന് സംശയം ഉണ്ടെങ്കിൽ) എന്നതാണ് നിയമം.ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. തന്നെ പറയുന്നുണ്ടെങ്കിലും രക്തപരിശോധന ആവശ്യപ്പെട്ടില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടും പോലീസ് രക്തപരിശോധന നിർദേശിച്ചില്ല.
  2.  മദ്യപിച്ചെന്ന് സംശയമുള്ള അപകടക്കേസുകളിൽ പോലീസ് ശ്രദ്ധകാണിക്കും. ഇവിടെ പോലീസിന്റെ സഹായത്തോടെതന്നെ സ്വകാര്യ ആശുപത്രിയിലേക്കുപോയി. ഇത് പ്രതിയുടെ രക്തപരിശോധന വൈകിപ്പിക്കുന്നതിനടക്കം സഹായകമായി. അപകടത്തിൽപ്പെട്ടയാൾ മരിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിച്ച ആളെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. പക്ഷേ, സ്വന്തം ഇഷ്ടപ്രകാരം പോകാൻ പോലീസ് ഉദ്യോഗസ്ഥർ അനുവദിച്ചു.
  3.  വാഹനം ഓടിച്ചയാളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താൻ ശ്രമിച്ചില്ല. ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താൻ തയ്യാറായില്ല.
  4.  വാഹനം ഓടിച്ചയാളെ മാറ്റാൻ ശ്രമിച്ചു. ശ്രീറാമിന് പകരം ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് കാർ ഓടിച്ചതെന്നാണ് പോലീസ് ആദ്യം സ്ഥാപിക്കാൻ ശ്രമിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പലരും തരിച്ചറിഞ്ഞതിനാലായിരുന്നു ഈ നീക്കം. എഫ്.ഐ.ആറിലും വാഹനം ഓടിച്ച ആളിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഒട്ടേറെ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിലും ഇവരുടെ മൊഴി രേഖപ്പെടുത്താൻ ആദ്യം തയ്യാറായില്ല.
  5.  സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് വാഹനം ഓടിച്ചയാളെ സംബന്ധിച്ചുള്ള അവ്യക്തത അവസാനിപ്പിക്കാം. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താൻ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കാൻ പോലീസ് ആദ്യം തയ്യാറായില്ല. ക്യാമറകൾ എല്ലാം കേടാണെന്ന നിലപാടിലായിരുന്നു. വളരെ വൈകിയാണ് ക്യാമറകൾ പരിശോധിക്കാൻ തയ്യാറായത്.
  6.  രക്തപരിശോധന ഒമ്പതു മണിക്കൂറോളം വൈകിപ്പിച്ചു
  7. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചോ എന്നറിയാനുള്ള രക്തപരിശോധന നടന്നത് അപകടം കഴിഞ്ഞ് ഒമ്പതു മണിക്കൂർ കഴിഞ്ഞിട്ടാണ്. സാധാരണ ഇത് അപകടം കഴിഞ്ഞ് ആശുപത്രിയിൽ എത്തിച്ച ഉടൻ നടത്തേണ്ടതാണ്‌.

Content Highlights: Police inaction in accident case against Sriram Venkitaraman