തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. 20 മുതല്‍ 22 വരെയാണ് ഈ പട്ടികപ്രകാരമുള്ള പ്രവേശനം. തുടര്‍ന്ന് രണ്ടാം പട്ടിക പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം 22ന് വൈകിട്ട് അഞ്ചിനുമുമ്പായി അതത് സ്‌കൂളുകളില്‍ പ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.