കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപര്യടനത്തിന് ചൊവ്വാഴ്ച കൊല്ലത്ത് തുടക്കമാകും. രാവിലെ 10.30-ന് ബീച്ച് ഹോട്ടലിൽ പൗരപ്രമുഖരുമായി കൂടിക്കാഴ്ചനടക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചചെയ്യും. രാവിലെ 8.30-ന് പ്രഭാതഭക്ഷണത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് ഇരുപത്തിയഞ്ചുപേരെയാണ് പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചിരിക്കുന്നത്.

തുടർന്ന് പത്തരയോടെ ക്ഷണിക്കപ്പെട്ട നൂറുപേരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. വ്യവസായികൾ, അഭിഭാഷകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ, മാധ്യമപ്രതിനിധികൾ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും.

content highlights: pinarayi vijayan's kerala paryadanam to start from kollam today