തിരുവനന്തപുരം: സി.പി.എമ്മിന്റെ നല്ല സഹയാത്രികനാണ് കെ.ടി. ജലീലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ല. സി.പി.എമ്മിന്റെ സഹയാത്രികനായി ജലീൽ തുടരും. സഹകരണമേഖലയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സഹകരണവകുപ്പുണ്ട്. അതിന് ഇ.ഡി. വരേണ്ട സാഹചര്യമില്ല. ഇ.ഡി. വരണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നാണ് ജലീലും വ്യക്തമാക്കിയത്.

കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. കുഞ്ഞാലിക്കുട്ടി സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും അറിയാം. അവരുമായി സി.പി.എമ്മിനുള്ള നിലപാടും എല്ലാവർക്കും അറിയാം. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ.ഡി.യുടെ മുന്നിൽ ഉന്നയിച്ചിട്ടില്ല. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് ജലീൽ ഉന്നയിച്ചത്. വ്യാഖ്യാന തത്‌പരായവർക്ക് വ്യാഖ്യാനത്തിനുള്ള അവസരമൊരുക്കിയെന്നത് ശരിയാണ്. -മുഖ്യമന്ത്രി പറഞ്ഞു.