flex
വളാഞ്ചേരി വൈക്കത്തൂര്‍ പച്ചീരി വിഷ്ണുക്ഷേത്രത്തിനു
സമീപത്ത് സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ്.

വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ ‘കേരളത്തിന്റെ ദൈവം’ എന്നു വാഴ്ത്തി െഫ്ലക്സ് ബോർഡ്. വളാഞ്ചേരി വൈക്കത്തൂർ പച്ചീരി വിഷ്ണുക്ഷേത്രത്തിന്‌ സമീപത്താണ് ബോർഡ് സ്ഥാപിച്ചത്.

ബോർഡിൽ മുഖ്യമന്ത്രിയുടെ പൂർണകായ ചിത്രമാണുള്ളത്. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു’, എന്നും എഴുതിയിട്ടുണ്ട്. ആരാണിത്‌ സ്ഥാപിച്ചതെന്ന്‌ വ്യക്തമല്ല.

ബോർഡിൽ ഏതെങ്കിലും പാർട്ടിയുടേയൊ സംഘടനയുടേയൊ പേരോ മറ്റു സൂചനകളോ ഇല്ല. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം സാമൂഹികമാധ്യമത്തിലിട്ട പോസ്റ്റ് വിവാദത്തിന്‌ തിരികൊളുത്തി.

ക്ഷേത്ര കവാടത്തിനടുത്തായി സ്ഥാപിച്ച െഫ്ളക്സ് ബോർഡ് ഉടൻ നീക്കണമെന്ന് ബി.ജെ.പി. പച്ചീരി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.