തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാസഹായം 100 മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. നിലവിൽ അപേക്ഷ നൽകിയാൽ 22 ദിവസമാണ് സഹായം ലഭ്യമാക്കാനുള്ള സമയം.

ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. സഹായധനം കൂട്ടാൻ പറ്റുമോ എന്ന് പരിഗണിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ഭരണതലത്തിലെ ‘തട്ടു’കൾ ഒഴിവാക്കും

ഭരണതലത്തിലെ നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സെക്രട്ടേറിയറ്റ് മാന്വലിൽ മാറ്റംവരുത്താൻ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിലെ അനാവശ്യ ‘തട്ടു’കൾ കാരണമാണ് കാലതാമസം ഉണ്ടാകുന്നത്.