abdul shaheedതാഴേക്കോട്: ഗുളിക തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരൻ മരിച്ചു. മുതിരമണ്ണയിലെ കപ്പൂർ ഷഹലിന്റെ മകൻ അബ്ദുൽ ഷഹീദ് ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പനിയും ചുമയും ഭേദമാകുന്നതിനുള്ള ഗുളികയാണ് തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. അമ്മിനിക്കാട് ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എൽ. കെ.ജി. വിദ്യാർഥിയാണ്. താഴേക്കോട് മരുതലയിലെ പരേതനായ നെല്ലായ പുത്തൻപീടിക (അക്കര) അബ്ദുവിന്റെ മകൾ മുഹസിനയാണ് മാതാവ്. സഹോദരി-ഷംന.

Content Highlights: pill got stuck in throat, five year old boy dies in malappuram