ഉത്തര മലബാറിലെ ഒട്ടുമിക്ക കളിയാട്ട സങ്കേതങ്ങളിലും പ്രധാന തെയ്യക്കോലങ്ങള്‍ കെട്ടിയിട്ടുണ്ട്.
ആയിരത്തോളം ദേവസ്ഥാനങ്ങളില്‍ കതിവന്നൂര്‍ വീരന് തെയ്യം കെട്ടിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. അതിയടം പാലോട്ട് കാവില്‍ 40 വര്‍ഷം പാലോട്ട് ദൈവത്തിന്റെ കോലധാരിയായിരുന്നു. മുച്ചിലോട്ട് ഭഗവതി, കണ്ടനാര്കേളന് തുടങ്ങി പ്രധാന തെയ്യങ്ങളെല്ലാം കെട്ടിയാടിയിട്ടുണ്ട്. 17-ാം വയസ്സില്‍ കതിവന്നൂര്‍ വീരന് തെയ്യം കെട്ടി പട്ടും വളയും വാങ്ങി. സംഗീത നാടക അക്കാദമി അവാര്‍ഡ്, ഗുരുവായൂരപ്പന് പുരസ്കാരം, കേരള നിയമസഭയുടെ അമ്പതാം വാര്‍ഷിക ആദരം, പി.കെ. കാളന് പുരസ്കാരം, പ്രതിഭാ പ്രണാമം, ഫോക് ലോര്‍ അക്കാദമി ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. നിരവധി വിദേശ രാജ്യങ്ങളില്‍ അനുഷ്ഠാനകല അവതരിപ്പിച്ചിട്ടുണ്ട്.
ഭാര്യമാര്‍: മാണി, പരേതയായ ചെമ്മരത്തി.
മക്കള്‍: പവിത്രന് (വ്യാപാരി, നെരുവമ്പ്രം), കരുണാകരന് (ഗള്‍ഫ്), ശശി (ഓട്ടോ ഡ്രൈവര്‍), രാധ, പ്രേമ, പരേതയായ നാരായണി.
മരുമക്കള്‍: കുഞ്ഞിരാമന് (മാതമംഗലം), പവിത്രന് (നീലേശ്വരം), ശോഭ (പറശ്ശിനിക്കടവ്), ശശികല (പാല്‍ക്കുളങ്ങര), നിഷ (മൊറാഴ), പരേതനായ ഒതേനന് (മാതമംഗലം).
സഹോദരി: പാറു. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ ശ്രീസ്ഥ പൊതു ശ്മശാനത്തില്‍.