മംഗളൂരു: കര്‍ണാടകത്തിലെ പെട്രോള്‍പമ്പുകള്‍ 14 മുതല്‍ ഞായറാഴ്ചകളില്‍ തുറക്കില്ലെന്ന്് കര്‍ണാടക ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.

ബെഗളൂരുവില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ദിവസവും 12 മണിക്കൂര്‍മാത്രം പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നും തീരുമാനമായി. രാത്രികാലങ്ങളില്‍ പമ്പുണ്ടാവില്ല. ഹൈവേകളുടെ വശങ്ങളിലുള്ള പമ്പുകള്‍ രാത്രികാലത്തും തുറക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ചെലവ് ചുരുക്കാനാണ് ഈ തീരുമാനമെന്ന് ഫെഡറേഷന്‍ അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ കമ്മിഷന്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഫെഡറേഷന്റെ നടപടി.