കൊച്ചി: കോവിഡ് നിർണയത്തിനുള്ള ആർ.ടി.പി.സി.ആർ. പരിശോധനാ നിരക്ക് 1700-ൽനിന്ന് 500 രൂപയാക്കിയതിനെതിരേ ഹൈക്കോടതിയിൽ ഹർജി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ഏപ്രിൽ 30-ന് സർക്കാരിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരത്തെ ദേവി സ്കാൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ 10 സ്വകാര്യ ലാബുടമകളാണ് ഹർജി നൽകിയത്.

ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച്‌ 4500 രൂപ നിരക്കിൽ പരിശോധന നടത്താൻ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് സ്വകാര്യ ലാബുകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഉത്തരവിറക്കാൻ സംസ്ഥാനസർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു.

Content Highlight: Petition against reduction of  RTPCR  rates